തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിലെ വിജയ സാധ്യതയുള്ള മൂന്ന് പേരുകളുമായി പട്ടിക തയ്യാറാക്കി സിപിഐ ജില്ലാക്കമ്മിറ്റി. സിറ്റിങ് എംപി സിഎന്‍ ജയദേവന്, മുന്‍ മന്ത്രി കെപി രാജേന്ദ്രന്, ജനയുഗം എഡിറ്റര്‍ രാജാജി മാത്യൂസ് തോമസ് എന്നിവരെയാണ് ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചത്.
ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ ചിലര്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ തന്നെ മത്സരിക്കണമെന്ന അഭിപ്രായവും മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ല എന്ന് കൃഷിമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്.
Discussion about this post