മുംബൈ: മഹാരാഷ്ട്രയിലെ സില്ലോട് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബുധനാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ 26 ല്‍ 24 സീറ്റുകളും നേടിയാണ് കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ മുനിസിപ്പല്‍ അധ്യക്ഷന്‍ സ്ഥാനത്തേക്ക് മത്സരിച്ച രാജര്‍ഷി നിഖം 10,000 വോട്ടുകളുടെ ഭൂരിപക്ഷം നേടി 19,563 വോട്ടുകളാണ് വിജയിച്ചത്.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ റാവുസാഹേബ് ധാന്വേ പ്രതിനീധീകരിക്കുന്ന ജല്‍ന ലോക്സഭ മണ്ഡലത്തില്‍പ്പെടുന്നതാണ് സില്ലോഡ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ആത്മവിശ്വാസം പകരുന്നതാണ് കോണ്‍ഗ്രസിന്റെ ഈ ജയം.
Discussion about this post