ജോഹനാസ്ബര്‍ഗ്: മരിച്ച ആളുകളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുമെന്ന് വാദം ഉന്നയിച്ച പുരോഹിതനെതിരെ പ്രതിഷേധം ശക്തം. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത പുരോഹിതനായ അല്‍ഫ് ലുക്കൗ ആണ് മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ഇതിനായി ഒരു വ്യാജ ശവസംസ്ക്കാര ചടങ്ങും ലുക്കൗ സംഘടിപ്പിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബര്‍ഗിലാണ് സംഭവം. ശവപ്പെട്ടിയില്‍ കിടക്കുന്ന മരിച്ചയാളോട് ‘എഴുന്നേല്ക്കു’ എന്ന് ലുക്കൗ ഉച്ചത്തില്‍ പറയുകയും മരിച്ചയാള്‍ പതുക്കെ എഴുന്നേല്ക്കുകയും ചെയ്യുകയായിരുന്നത് വീഡിയോയില്‍ വ്യക്തമാണ്
The food clearly slaps different after being resurrected.😂😂 #ResurrectionChallenge pic.twitter.com/5U4uaWiutL
— Pootie Tang (@Mdudemeister) February 25, 2019
എന്നാല്‍ വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകള്‍ പ്രതിഷേധവുമായി എത്തി. ശവസംസ്ക്കാര ചടങ്ങും അതില്‍ കിടക്കുന്നയാളെ അടക്കം ലുക്കൗ കെട്ടിചമച്ചതാണെന്ന് ആളുകള്‍ ആരോപിച്ചു. ഇത്തരത്തിലുള്ള അത്ഭുതങ്ങളൊന്നും ഒരിക്കലും നടക്കില്ലെന്നും ലുക്കൗയും സഹപ്രവര്‍ത്തകരും പണത്തിനായി ജനങ്ങളെ കമ്പിളിപ്പിക്കുകയാണെന്ന് സാംസ്കാരിക സംരക്ഷണ കമ്മീഷന് (സിആര്‍ആര്‍ റൈറ്റ്സ് കമ്മീഷന്) പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ശവസംസ്ക്കാര ചടങ്ങ് നടത്തിയ കമ്പനി നടത്തിയത്. ശവപ്പെട്ടിയില്‍ കിടക്കുന്നയാളടക്കം ലുക്കൗവിന്റെ നിര്‍ദ്ദേശ പ്രകാരം ഒരുക്കിയതാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയുടെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നാരോപിച്ച് ലുക്കൗവിനെതിരെ കമ്പനി അധികൃതര്‍ നിയമ നടപടിക്ക് ഒരുങ്ങുകയാണ്.
Discussion about this post