ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് സെയിഫ് അലിഖാനും കരീന കപൂറും. സെയിഫ് തന്നെ പ്രപ്പോസ് ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കരീന കപൂര്‍. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയാണ് കരീനയുടെ വെളിപ്പെടുത്തല്‍.
‘ഗ്രീസില്‍ ടാഷാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിനായ പോയപ്പോഴാണ് സെയ്ഫ് പ്രൊപ്പോസ് ചെയ്യുന്നത്. ഒരു ദിവസം രാവിലെ എഴുന്നേറ്റ് സെയ്ഫ് എന്നോട് പറഞ്ഞു, എനിക്ക നിന്നെ വിവാഹം കഴിക്കണം. നമുക്ക് ഒരു പള്ളിയില്‍ പോകാം അവിടെ വച്ച് തന്നെ വിവാഹം ചെയ്യാം എന്ന്. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് വട്ടായോ എന്ന്. ഞാനതൊന്നും കാര്യമാക്കുന്നില്ല എന്നായിരുന്നു സെയ്ഫിന്റെ മറുപടി. എനിക്ക് നിന്നെ വിവാഹം കഴിക്കണം. എന്റെ ഇനിയുള്ള ജീവിതം നിന്നോടൊപ്പം വേണം. അതല്ലാതെ വേറൊന്നും എനിക്ക് മുന്നിലില്ലയെന്ന് സെയിഫ് തന്നോട് പറഞ്ഞുവെന്ന് കരീന വ്യക്തമാക്കി.
തനിക്ക് സെയിഫിനോട് ഭ്രാന്തമായ സ്നേഹമായിരുന്നുവെന്നും ഇന്നും ഇനിയുള്ള എന്റെ ജീവിതത്തിലും അങ്ങനെ തന്നെ ആയിരിക്കുമെന്നും കരീന പറഞ്ഞു. സെയിഫിനെ വിവാഹം ചെയ്തതാണ് തന്റെ ഏറ്റവും മികച്ച തീരുമാനമെന്നും കരീന പറഞ്ഞു.
Discussion about this post