ന്യൂഡല്‍ഹി: പുല്‍വാമയില്‍ മരിച്ചു വീണ ജവാന്മാര്‍ക്ക് വേണ്ടി പാക് മണ്ണില്‍ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യ. കേന്ദ്രകൃഷി സഹമന്ത്രി ഗജേന്ദ്രസിങ് ശെഖാവതാണ് ആക്രമണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തത്. കന്ദ്രങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചെന്നും ശെഖാവത് വിശദീകരിച്ചു.
ഇന്ത്യന്‍ വിമാനങ്ങള്‍ അതിര്‍ത്തികടന്നെന്ന് പാകിസ്താനും സ്ഥിരീകരിച്ചു. 20 മിനിറ്റോളമാണ് ആക്രമണം നീണ്ടു നിന്നത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം നടത്തിയത്. കൂറ്റന്‍ ഭീകരകേന്ദ്രമടക്കം 3 ജയ്‌ഷെ താവളങ്ങളാണ് തകര്‍ത്തത്.
ഇന്ത്യന്‍ തിരിച്ചടി, സംഭവവികാസങ്ങള്‍ ഇങ്ങനെ!
> അധീനകശ്മീരിലെ ഭീകരരുടെ താവളത്തില്‍ വ്യോമസേനയുടെ ആക്രമണം
> ആക്രമണം പുലര്‍ച്ചെ 3.30ന്, പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന
> 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു
> ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു നൂറുശതമാനം വിജയം
> ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍
> ആക്രമിച്ചത് ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളം
> ചകോതി, മുസഫറബാദ് എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളും തകര്‍ത്തു
> ജയ്‌ഷെ കണ്‍ട്രോള്‍ റൂമുകളും തകര്‍ത്തു, 20 മിനിറ്റ് നീണ്ടുനിന്നു
Discussion about this post