കൊല്‍ക്കത്ത: സുമന്ധര് എന്ന ജെഎന്‍യുവിലെ പ്രൊഫസര്‍ തനിക്ക് ലഭിച്ച ശാന്തി സ്വരൂപ് ഭത്നഗര്‍ പുരസ്കാരത്തിന്റെ പകുതി തുക കല്ല്യാണി സര്‍വകലാശാലയ്ക്ക് സംഭാവന ചെയ്തു. കല്ല്യാണി സര്‍വകലാശാലയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പ്രഫസര്‍ സുമന്ധര്.
രണ്ടര ലക്ഷം രൂപയാണ് ജെഎന്‍യുവിലെ മോളിക്യുലാര്‍ മെഡിസിന് വിഭാഗം പ്രൊഫസറായ സുമന് ധറിന് അവാര്‍ഡായി ലഭിച്ചത്. ഇതിന്റെ പകുതിയാണ് കല്ല്യാണി സര്‍വകലാശാലയിലെ വൈസ്ചാന്‍സലര്‍ക്ക് ശനിയാഴ്ച കൈമാറിയത്. തുക അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പിഎച്ച്ഡി എടുക്കുന്നതിന് സഹായിക്കുന്നതിനാണെന്ന് സുമന് ധര് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് എന്റെ തുക കൊണ്ട് ഉപകാരമുണ്ടാകട്ടെയെന്നും അവര്‍ക്കെന്നും തന്റെ സഹായം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post