ദാവന്‍ഗരെ: ദളിതനായതിന്റെ പേരില്‍ മൂന്ന് തവണ മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര. പൂര്‍ണ്ണ മനസോടെയല്ല ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും അദ്ദേഹം തുറന്ന് പറഞ്ഞു. ദളിത് റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരു്നനു അദ്ദേഹം.
കോണ്‍ഗ്രസിലെ ദളിത് നേതാക്കളായ ബി ബസവലിംഗപ്പ, കെഎച്ച് രംഗനാഥ്, നിലവില്‍ കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കെല്ലാം മുഖ്യമന്ത്രി ആകാമായിരുന്നു. എന്നാല്‍ ദളിതര്‍ക്കെതിരായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അവര്‍ക്കൊന്നും മുഖ്യമന്ത്രി സ്ഥാനത്ത് എത്തനായില്ലെന്നും പരമേശ്വര പറഞ്ഞു.
ഭരണഘടനാ അവകാശമുണ്ടെങ്കിലും ഇപ്പോഴും ദളിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ കര്‍ണാടകയിലെ ചിലയിടങ്ങില്‍ ഇപ്പോഴും എതിര്‍ക്കുകയാണ്. ഹോട്ടലുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും മറ്റ് പൊതു ഇടങ്ങളിലും ദളിതര്‍ക്ക് വിലക്കാണ്. അതുകൊണ്ടുതന്നെ തന്റെ അതൃപ്തി പരസ്യമാക്കി സമുദായത്തിന്റെ പിന്തുണ തേടാനാണ് ചലവടി മഹാസഭയില്‍ പങ്കെടുക്കുന്നതെന്നും പരമേശ്വര പറഞ്ഞു. ദളിതര്‍ ഭരണഘടനാ ശില്‍പ്പി അംബേദ്കറെ ദൈവമായി ആരാധിക്കണമെന്നും പരമേശ്വര കൂട്ടിച്ചേര്‍ത്തു.
Discussion about this post