ന്യൂഡല്‍ഹി: തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ എംപി രമേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്താന് നയതന്ത്ര ബന്ധം വഷളായ പശ്ചാത്തലത്തില്‍ ആണ് പാക് എംപിയുടെ ഇന്ത്യ സന്ദര്‍ശനം. അതിന് പുറമേ കുംഭമേളയിലേക്കുള്ള ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് കൂടിയാണ് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി എംപി രമേഷ് കുമാര്‍ ഇന്ത്യയിലെത്തിയത്.
പാകിസ്താന് ഹിന്ദു കൗണ്‍സില്‍ സംഘാടകന്‍ കൂടിയാണ് രമേഷ് കുമാര്‍ വങ്കാവ്നി. പാകിസ്താന് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാക് നിലപാട് ആവര്‍ത്തിച്ച അദ്ദേഹം ആരോപണ പ്രത്യാരോപണങ്ങള്‍ ഒരു ഗുണവും ചെയ്യില്ലെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പരാതികളും ആശങ്കകളും സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും രമേഷ് പറഞ്ഞു.
Discussion about this post