ചെന്നൈ: ബംഗളൂരുവിന് പിന്നാലെ ചെന്നൈയിലെ പാര്‍ക്കിങ് ഏരിയയിലും വന്‍ തീപ്പിടിത്തം. ഇരുനൂറിലേറെ കാറുകള്‍ കത്തി നശിച്ചു.
പോരൂര്‍ രാമചന്ദ്രാ ആശുപത്രിക്ക് എതിര്‍വശത്തെ സ്വകാര്യ ടാക്സി കമ്പനിയുടെ പാര്‍ക്കിങ് സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. ഉണങ്ങിയ പുല്ലുകളില്‍ നിന്നാണ് തീപടര്‍ന്നത്. ഒപ്പം കാറ്റും കൂടി ആയതോടെ അപകടത്തിന്റെ തീവ്രതയേറി. മുന്നൂറോളം കാറുകള്‍ പാര്‍ക്കിങ്ങിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളേജിനടുത്തായി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നിലവില്‍ തീ അണച്ചിട്ടുണ്ടെങ്കിലും കനത്ത പുകയില്‍ മുങ്ങിയിരിക്കുകയാണ് സമീപപ്രദേശങ്ങള്‍.
കഴിഞ്ഞ ദിവസം ബംഗളൂരു യെലഹങ്ക വ്യോമസേനാതാവളത്തില്‍ എയര്‍ഷോയുടെ പാര്‍ക്കിങ് സ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി കാറുകള്‍ കത്തിനശിച്ചിരുന്നു.
Discussion about this post