വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിശാല്‍ അനിഷ റെഡ്ഡിയെയാണ് ജീവിതസഖിയാക്കാന്‍ പോകുന്നതെന്ന് അറിഞ്ഞതോടെ ആ ഗോസിപ്പിന് വിരാമമായി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ഹൃദയം കീഴടക്കിയ താരത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാര്‍.
സ്നേഹം തുറന്ന് പറയാന്‍ അവസരം ലഭിച്ചാല്‍ ആരെ സ്വീകരിക്കുമെന്ന ചോദ്യത്തിന് പ്രഭാസിനെയെന്നായിരുന്നു വരലക്ഷ്മി നല്കിയ ഉത്തരം. ബാഹുബലിയിലെ പ്രഭാസിന്റെ സ്റ്റൈല്‍ ഇഷ്ടമായെന്നും വരലക്ഷ്മി പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ ശരീര ഭാഷയും അഭിനയവും ഇഷ്ടമാണെന്ന് വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
Discussion about this post