തൃശ്ശൂര്‍ : യൂത്ത് കോണ്‍ഗ്രസിന്റെ വാഴപ്പിണ്ടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് സ്പീഡ് പോസ്റ്റ് ഓഫീസിന് നിര്‍ദ്ദേശം. പോലീസും ഭക്ഷ്യവകുപ്പും ചേര്‍ന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ മൗനം പാലിക്കുന്നതിനെതിരെ നട്ടെല്ലിന് പകരം വാഴപ്പിണ്ടി അയക്കാമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
കൂടാതെ കുറച്ച് പേര് സാഹിത്യ അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചിരുന്നു. ഈ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി മഖ്യമന്ത്രി പിണറായി വിജയര് രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി നല്‍കാമെന്ന് പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരുന്നു. ഈ വിവരം അനുസരിച്ചാണ് പോസ്റ്റ് ഓഫീസില്‍ വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കിയത്.
Discussion about this post