കോഴിക്കോട്: തൂണേരിയിലെ മുസ്ലീം ലീഗ് ഓഫീസിന് നേരെ ബോംബേറ്.ബോംബേറില്‍ ഓഫീസിന്റെ ജനലുകള്‍ തകര്‍ന്നു. ഇന്നലെ രാത്രി 11.50 ഓടെയാണ് സംഭവം. പോലീസ് സംഭവ സ്ഥലത്ത് എത്തി. രണ്ടു ബോംബുകളാണ് ഓഫീസിന് നേരെ എറിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
ബോബുകളില്‍ ഒരെണ്ണം പൊട്ടിയിരുന്നില്ല. ഇത് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് ഇവിടെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഒന്‍പതേ മുക്കാലോടെ കണ്ണങ്കൈക്കടുത്ത് എടത്തില്‍ മുക്കിലെ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളനത്തിന് നിര്‍മ്മിച്ച താല്‍ക്കാലിക സംഘാടക സമിതി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു.
Discussion about this post