റാസല്‍ഖൈമ: യുഎഇയില്‍ കെട്ടിട നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. മരിച്ചത് ഏഷ്യക്കാരനാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റാസല്‍ഖൈമയിലെ ദഹാനിലാണ് സംഭവം. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ കുഴി എടുക്കുന്നതിവിടെ മണ്ണിടിഞ്ഞ് തൊഴിലാളിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
സംഭവമറിഞ്ഞ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി വ്യക്തമാക്കി.
Discussion about this post