കല്‍പ്പറ്റ: എടിഎം തട്ടിപ്പ് തുടര്‍ക്കഥയാകുന്നു. ഇത്തവണ പണം നഷ്ടപ്പെട്ടത് മാനന്തവാടി സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ മൊയ്തുവിന്റേതാണ്. 80,000 രൂപയാണ് ഇദ്ദേഹത്തിന് നഷ്ടപ്പെട്ടത്. മാനന്തവാടി എസ്ബിഐ ശാഖയിലാണ് മൊയ്തുവിന്റെ അക്കൗണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി 11.53, 11.54, 12.03, 4 മണി എന്നീ സമയങ്ങളിലാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായിരിക്കുന്നത്. ലക്നൗവിലെ എടിഎം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് ബാങ്കിന്റെ അന്വേഷണത്തില്‍ വ്യക്തമായി.
ഇന്നലെ രാവിലെയാണ് മൊയ്തു പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് മാനന്തവാടി പോലീസില്‍ പരാതി നല്കി. ഇത് ആറാം തവണയാണ് മാനന്തവാടി എസ്ബിഐയില്‍ നിന്നും ഇതേ രൂതിയില് പണം നഷ്ടമാകുന്നത്. ജനുവരിയില്‍ കമ്മന സ്വദേശിയുടെ 36,400 രൂപ നഷ്ടമായിരുന്നു. അന്ന് പാറ്റ്നയില്‍ നിന്നാണ് പണം പിന്‍വലിച്ചത്. ഇതിന് ശേഷം ചിറക്കര സ്വദേശിയായ അധ്യാപകന്റെയും ഒണ്ടയങ്ങാടി, കുഞ്ഞോം സ്വാദേശികളുടെ നാല്പതിനായിരം രൂപ വീതവും ഒരു അധ്യാപികയുടെ 5,600 രൂപയും നഷ്ടമായി.
എടിഎം തട്ടിപ്പിനെതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ പോലീസിന് പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേ സമയം ഇത്തരത്തില്‍ തുടര്‍ച്ചയായി തട്ടിപ്പ് നടക്കുന്നത് ബാങ്കിന്റെ സുരക്ഷാ വീഴ്ചയാണെന്നാണ് ജനങ്ങള്‍ പറയുന്നത്.
Discussion about this post