ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം ഹര്ഭജന് സിംഗ്. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ഹര്ഭജന് ഇത്തരമൊരു പ്രതികരണം നടത്തിയത്. 2019 ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാക്കിസ്താന് മത്സരം നടക്കേണ്ടത്. സെമി ഫൈനലിലോ ഫൈനലിലോ ആണ് പാക്കിസ്ഥാനുമായി കളിക്കേണ്ടി വരുന്നതെങ്കിലും അതിനെ മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വളരെ വിഷമകരമായ സമയമാണിത്. ആക്രമണം ഉണ്ടായിക്കഴിഞ്ഞു. വിശ്വസിക്കാന്‍ കഴിയുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. നമുക്ക് പാക്കിസ്താനുമായി ഒരു ബന്ധവും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അല്ലെങ്കില്‍ അവര്‍ നമ്മളോട് ഇങ്ങനെ തന്നെ ചെയ്തു കൊണ്ടിരിക്കും. ക്രിക്കറ്റിലായാലും അങ്ങനെ തന്നെ വേണമെന്ന്’ ഹര്ഭജന് സിംഗ് കൂട്ടിച്ചേര്‍ത്തു.
Discussion about this post