ഇസ്ലാമാബാദ്: ലോകരാജ്യങ്ങള്‍ പാകിസ്താനെതിരെ പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ നിലപാടെടുത്ത സാഹചര്യത്തില്‍ പാകിസ്താന് സൗദിയുടെ സാമ്പത്തിക സഹായം. പാകിിസ്താനുമായി 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാറില്‍ സൗദി അറേബ്യ ഒപ്പുവച്ചു.
പാക് സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കരാറില്‍ ഒപ്പുവച്ചത്. ഭാവിയില്‍ പാകിസ്താന് വളരെ പ്രധാനപ്പെട്ട രാജ്യമായി മാറുമെന്നും സല്മാന് രാജകുമാരന് പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളിലായി രാജകുമാരന്റെ രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ഇത് ഒരു ദിവസത്തേക്കു ചുരുക്കപ്പെടുകയായിരുന്നു.
Discussion about this post