സൂപ്പര്‍ ഹിറ്റ് ചിത്രം ‘ക്യാപ്റ്റനു’ശേഷം പ്രജേഷ് സെനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. ‘വെള്ളം’എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ജയസൂര്യ തന്റെ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ക്യാപ്റ്റനു ശേഷം ഞാനും പ്രജേഷ് സെനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണമെന്നും ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. നിലവില്‍ റോക്കറ്റ് ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്ക്റ്ററി: ദി നമ്പി എഫക്റ്റിന്റെ സഹസംവിധായകനായി പ്രവര്‍ത്തിക്കുകയാണ് പ്രജേഷ് സെന്‍. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായതിനു ശേഷമാണ് വെള്ളത്തിന്റെ ചിത്രീകരണം ആരംഭിക്കുക.
Discussion about this post