ലക്കിടി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഹവില്‍ദാര്‍ വസന്ത കുമാറിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ സെല്‍ഫിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.
തന്റെ ഫേസ്ബുക്ക് പേജിലൂടെ സെല്‍ഫി പുറത്തുവിട്ടെങ്കിലും വിമര്‍ശനം രൂക്ഷമായതോടെ പിന്‍വലിക്കുകയായിരുന്നു. ”ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത്” എന്ന കുറിപ്പോടെ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
പ്രതിഷേധം രൂക്ഷമായതോടെ പോസ്റ്റ് പിന്‍വലിച്ചു. എങ്കിലും പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് സൈബര്‍ ഇടങ്ങളില്‍ വൈറലായിരിക്കുകയാണ്. കണ്ണന്താനത്തിന്റെ പ്രവൃത്തിയെ ഔചത്യമില്ലായ്മയായാണ് സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്. ഇത് ആ ജവാനോടുള്ള അനാദരവാണെന്നും സോഷ്യല്‍ മീഡിയയില്‍ വാദം ഉയര്‍ന്നു.
ഇതിന് മുമ്പ് പ്രളയദുരിതാശ്വാസ ക്യാമ്പില്‍ രാത്രി കിടന്നുറങ്ങാന്‍ പോകുന്നതിന്റെ ഫോട്ടോ ഇട്ടതിന്റെ പേരിലും കണ്ണന്താനം ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാത്രമായിരുന്നു.
Discussion about this post