ഡെറാഡൂണ്‍: രാജ്യം പുല്‍വാമ ചാവേറാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരെ ഓര്‍ത്ത് തേങ്ങുന്നതിനിടെ സോഷ്യല്‍മീഡിയയിലൂടെ സൈനികരെ അപമാനിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. ഉത്തരാഖണ്ഡില്‍ പഠിക്കുന്ന രണ്ടു കാശ്മീരി വിദ്യാര്‍ത്ഥികളാണ് നടപടി നേരിടുന്നത്. ഡെറാഡൂണിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്യുകയും മറ്റൊരു കോളജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പുറത്താക്കുകയുമായിരുന്നു.
പുല്‍വാമയില്‍ ജവാന്മാര് വീരമ്യുത്യുവരിച്ചതിന് തൊട്ടുപിന്നാലെ ‘പബ്ജി ഗെയിം ഇന്ന് യഥാര്‍ത്ഥ്യമായി’ എന്ന് മെഡിക്കല്‍ കോളജിലെ റേഡിയോളജി ആന്‍ഡ് ഇമാജിംഗ് ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി പോസ്റ്റിടുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥി ഇത് മോശം കമന്റാണെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥി ചെവിക്കൊണ്ടില്ല. ഇതോടെ ഇയാള്‍ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് കോളജിന്റെ ഔദ്യോഗിക ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.
സ്ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധിയാളുകള്‍ കോളേജിന്റെ മുന്നില്‍ തടിച്ചുകൂടി. ഇതോടെ വിദ്യാര്‍ത്ഥിക്കെതിരെ കോളജ് അധികൃതര്‍ സസ്പെന്ഷന് നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
അതേസമയം, ‘Happy Valentine’s Day to 42 CRPF d***’ എന്ന മോശം കമന്റിട്ടതിനാണ് എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് പുറത്താക്കിയത്. നാട്ടില്‍ അവധിയാഘോഷിക്കവേയാണ് വിദ്യാര്‍ഥി കമന്റിട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കോളജ് അധികൃതര്‍ പുറത്താക്കല്‍ നടപടി സ്വീകരിക്കുകയായിരുന്നു.
ബിജെപി നേതാവ് രാജ്കുമാര് താക്രുറാല് ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
Discussion about this post