കാശ്മീര്‍: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമത്തില്‍ 44 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ധാരാളം പേര് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമവുമായി ബന്ധപ്പെട്ട് മലയാളിയായ ഒരു സൈനികന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അനേകം ജവാന്മാരുടെ സ്വപ്നങ്ങളാണ് ഒരു നിമിഷം കൊണ്ട് പൊലിഞ്ഞു പോയതെന്ന് വീഡിയോയിലൂടെ സൈനികന് പറയുന്നു. ഇതിന് തിരിച്ചടിക്ക് അവസരം ലഭിച്ചാല്‍ അത് ഒരു ചലഞ്ചായി ഏറ്റെടുക്കുമെന്നും ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ അത് ചെയ്തിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
നന്ദി വാക്കുകള്‍ പറഞ്ഞോ, പണം നല്‍കിയോ കുടുംബത്തിന് പകരമാകില്ലെന്ന് ഭരണാധികാരികള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറയുന്നു. തിരിച്ചടിയ്ക്കാന്‍ സേനയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ കാണാം…
Discussion about this post