ആലുവ: പുഴയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്.അഞ്ചു ദിവസം മുന്‍പാണ് കൊലപാതകം നടന്നതെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. എന്നാല്‍ കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വേറെയെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തി കാറില്‍ കൊണ്ടു വന്നു പുഴയില്‍ തള്ളിയെന്നാണ് പൊലീസിന്റെ നിഗമനം.
ആലുവയിലെ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് പരിശോധിച്ച് വരികയാണ്. അതേസമയം യുവതിയെ കാണാനില്ലെന്ന പരാതി എറണാകുളം ജില്ലയിലെവിടെയും ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല മറ്റ് ജില്ലകളിലും ഈയടുത്തൊന്നും യുവതിയെ കാണാനില്ലയെന്ന പരാതി ലഭിച്ചിട്ടില്ല.
Discussion about this post