മുംബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കൂടുതല്‍ ഫ്ളൈറ്റുകള്‍ റദ്ദാക്കി. കഴിഞ്ഞദിവസം 49 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് മാര്‍ച്ച് അവസാനം വരെ 30 ഫ്ളൈറ്റുകള്‍കൂടി റദ്ദാക്കിയതായി ഇന്‍ഡിഗോ എയര്‍ ലൈന്‍സ് അറിയിച്ചത്. വടക്കേ ഇന്ത്യയിലെ മോശം കാലാവസ്ഥയാണ് അപ്രതീക്ഷിതമായി സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടി വന്നതിനു പിന്നിലെന്ന് ഇന്റര്‍ഗ്ലോബല്‍ ഏവിയേഷന്‍ പറയുന്നു.
ജീവനക്കാരുടെയും പൈലറ്റിന്റെയും കുറവ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്നും ഏവിയേഷന്‍ അധികൃതര്‍ സൂചിപ്പിച്ചു. പെട്ടെന്ന് ഫ്ളൈറ്റ് റദ്ദാക്കുന്നതിലൂടെ യാത്രക്കാര്‍ പലരും അവസാന നിമിഷം ഉയര്‍ന്ന നിരക്കുനല്‍കിയാണ് മറ്റ് ഫ്ളൈറ്റുകളില്‍ യാത്ര ചെയ്യുന്നത്.
കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളുരു തുടങ്ങിയ സര്‍വീസുകളാണ് റദ്ദാക്കിയവയിലേറെയും.
Discussion about this post