തിരുവനന്തപുരം: ആമസോണില്‍ മരച്ചീനിയ്ക്ക് നല്ല വിലയാട്ടാ.. പേര് കേട്ടാലൊ ഞെട്ടും അല്‍-കപ്പ. നേരത്തെ കേരളക്കരയെ ഞെട്ടിച്ച് അല്‍-ചിരട്ട ആമസോണില്‍ വിപണിക്കെത്തിയിരുന്നു. ഒരു കിലോ കപ്പയ്ക്ക് കേവലം 429 രൂപയാണ് വില. ഇതിനൊപ്പം ഷിപ്പിങ്ങ് ചാര്‍ജായി 49 രൂപയും വാങ്ങുന്നുണ്ട്. സാധാരണ വിപണയില്‍ വെറും 30 മുതല്‍ 40 രൂപയ്ക്കാണ് ഒരുകിലോ കപ്പ ലഭിക്കുന്നത്.
Hishopie Natural എന്ന കൊച്ചി കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ വിപണന സ്ഥാപനമാണ് ഈ വിലയ്ക്ക് ആമസോണിലൂടെ കപ്പ വില്‍ക്കുന്നത്. കപ്പ കിട്ടാത്ത നാട്ടിലെ കപ്പ പ്രേമികളുടെ ഗൃഹാതുരത്വം ചൂഷണം ചെയ്യുകയാണ് ആമസോണിലൂടെ സ്ഥാപനം ചെയ്യുന്നതെന്ന വ്യാപക പ്രതിഷേധം ഉയരുന്നു. മലയാളികള്‍ തന്നെയാണ് ഈ ചൂഷണത്തിന് പിന്നിലെന്നുള്ളതും രസകരമായ വസ്തുതയാണ്. ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളിലും ഈ പൊന്നുവിലയുള്ള കപ്പ ലഭ്യമാണ്.
Discussion about this post