പാലക്കാട്: മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടി ശോഭന തന്റെ നൃത്തവും കലാജീവിതത്തേയും കുറിച്ചുളള പുസ്തക രചനയ്ക്ക് തയ്യാറെടുക്കുകയാണ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പുസ്തക പ്രസിദ്ധ ഗ്രൂപ്പുമായി നടി കരാറില്‍ ഒപ്പ് വെച്ചു.
അതെസമയം പുസ്തക രചനക്കായി മാനസികമായി ഏറെ തയാറെടുക്കേണ്ടതുണ്ടെന്നും അടുത്തവര്‍ഷം പുസ്തകം വായനക്കാരിലെത്തിക്കുമെന്നും ശോഭന വ്യക്തമാക്കി.
അതിന് പുറമെ ഐതിഹ്യങ്ങളില്നിന്നുള്ള കഥാപാത്രങ്ങളെ നൃത്തത്തില്‍ അവതരിപ്പിക്കുന്ന രീതി തുടരുമെന്നും പത്മനാഭസ്വാമി ക്ഷേത്രത്തിലും കവടിയാര്‍ കൊട്ടാരത്തിലും നൃത്തം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ സാധിക്കുമോ എന്നറിയില്ല എന്ന് ശോഭന പറഞ്ഞു.
ഗൗരി ക്രിയേഷന്‍സിന്റെ സാംസ്കാരികോത്സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കാനായി പാലക്കാട് എത്തിയതായിരുന്നു ശോഭന.
Discussion about this post