ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ച മൂന്ന് മലയാളികളുടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. ബന്ധുവിന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ ആലുവ ചേരാനല്ലൂര്‍ സ്വദേശിയായ നളിനി മക്കളായ ജയശ്രീ, വിദ്യാസാഗര്‍ എന്നിവരുടെ മൃതദേഹമാണ് എത്തിയത്.
മൃതദേഹങ്ങള്‍ ആദ്യം ചേരാനല്ലൂരിലെ തറവാടായ നളിനിയമ്മയുടെ വസതിയിലേക്കാണ് കൊണ്ട് പോകുക. നളിനിയമ്മയുടെയും വിദ്യാസാഗറിന്റെയും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമാകും ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലെ വസതിയിലേക്ക് കൊണ്ട് പോകുക. ഡല്‍ഹിയിലുള്ള മറ്റ് ബന്ധുക്കള്‍ 11 മണിക്കാണ് എത്തും.
കരോള്‍ ബാഗിലെ ഹോട്ടല്‍ അര്പിത് പാലസില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ നാലാം നിലയിലായിരുന്നു തീപിടുത്തം. പിന്നീട് രണ്ടാം നിലയിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post