ആലപ്പുഴ: സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചരണം നടത്തിയതിനും അസഭ്യ വര്‍ഷം നടത്തിയതിനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോതിരെ കേസ് എടുത്തു. തണ്ണീര്‍മുക്കം സ്വദേശി നല്കിയ കേസില്‍ മുഹമ്മ പോലീസാണ് കേസ് രജിസിറ്റര്‍ ചെയ്തത്.
കോടിയേരി ബാലകൃഷ്ണനെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയുമായിരുന്നു ശോഭാ സുരേന്ദ്രന് അപവാദപ്രചരണം നടത്തിയത്. ശബരിമലയില്‍ കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയ്ക്ക് കോടിയേരിയുടെ മകന് ബിനീഷ് കോടീയേരിയുമായി ബന്ധമുണ്ടെന്നായിരുന്നു ശോഭാ സുരേന്ദ്രന് ആരോപിച്ചത്.
തണ്ണീര്‍മുക്കം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എഎസ് സുജിത്തിന്റെ പരാതിയിലാണ് ശോഭാ സുരേന്ദ്രനെതിരെ കേസ് എടുത്തിരിക്കുന്നത്.
നിലവില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചതിന് ശോഭാ സുരേന്ദ്രനെതിരെ പല സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
Discussion about this post