തൃശ്ശൂര്‍: പരീക്ഷ കാലമടുത്തു, ഉഴപ്പന്മാര്ക്കൊപ്പം വടിയെടുത്തും ശകാരിച്ചും അമ്മമാരും കൂടെയുണ്ട്. പരീക്ഷ സമയത്തും ഫോണില്‍ കളിച്ചിരിക്കുന്ന മകനെ വഴക്ക് പറയുന്ന അമ്മയുടെ വീഡിയോ വൈറലായിരിക്കുകയാണ്.
കാലത്തെഴുന്നേറ്റതു മുതല്‍ ഫോണുമായി സമയം കളയുന്ന മകനെ ഉപദേശിക്കുന്ന അമ്മയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒരു പരീക്ഷകൂടി ബാക്കിയുള്ളപ്പോള്‍ പഠിക്കാതെ ഉഴപ്പി നടക്കുന്ന മകനെ വഴക്കു പറയുന്നത് വളരെ രസകരമായാണ്. സ്നേഹം കലര്‍ന്ന ശകാരം അമ്മയറിയാതെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
”പരീക്ഷയല്ലേ അപ്പൂ, ഒന്നും പഠിയ്ക്കാതിരുന്നാല് എന്താ ചെയ്യാ, ഒരു പരീക്ഷ കൂടിയില്ലേ. വെള്ളിയാഴ്ച ബുക്ക് പൂട്ടിവച്ചതല്ലേ, ഇതുവരെ പുസ്തകം എടുത്തു നോക്കീട്ടില്ലാ, രാവിലെ മുതല്‍ തലേല് ഫോണാ, എന്നാ തല പൊട്ടിപോണേന്ന് നോക്കിക്കോ!
അന്നേരം അമ്മേന്ന് വിളിച്ചിട്ട് കാര്യൊന്നും ഇല്ല”
Discussion about this post