ജക്കാര്‍ത്ത; കുറ്റം സമ്മതിപ്പിക്കാന്‍ ജീവനുള്ള പാമ്പിനെ പ്രതിയുടെ കഴുത്തിലിട്ട് പോലീസിന്റെ ക്രൂരത. ഇന്തോനേഷ്യയിലാണ് സംഭവം. പ്രതിയുടെ കൈകള്‍ പിന്നില്‍ കെട്ടിയിട്ടിരിക്കുന്നതും മോഷണം പോയ മൊബൈല്‍ ഫോണുകളെ കുറിച്ച് പോലീസ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലടക്കം വീഡിയോ വൈറലായി.
എത്ര തവണ മൊബൈല്‍ കട്ടെടുത്തു എന്ന ചോദ്യത്തിന് ‘രണ്ട് തവണ’ എന്ന് ഉത്തരം നല്‍കുന്നുണ്ട്. പാമ്പിനെ പ്രതിയുടെ വായിലും പാന്റിനകത്തും ഇടുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കേള്‍ക്കാം.
അതേസമയം, ജയാവിജയ പോലീസ് മേധാവി ടോണി ആനന്ദ സ്വദയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ക്ഷമാപണ കത്തില്‍ പറയുന്നു. പാമ്പിന് വിഷമില്ലായിരുന്നുവെന്നും ഇണക്കിയതായിരുന്നുവെന്നും കുറ്റം ‘തെളിയിക്കുക’ ആയിരുന്നു പോലീസുകാരുടെ ഉദ്ദേശമെന്നും കുറിപ്പില്‍ പറയുന്നു.
വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള നിരവധി പേരാണ് പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post