ആപ്പിളിനെ നേരിടാന്‍ പിക്സല്‍ സ്മാര്‍ട്ട് വാച്ചുമായി ഗൂഗിള്‍. പിക്സല്‍, സ്മാര്‍ട്ട് വാച്ച് പുറത്തിറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ടെക് ലോകത്ത് ഇടം പിടിച്ചതാണെങ്കിലും കമ്പനി ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ സ്മാര്‍ട്ട് വാച്ചിനെക്കുറിച്ച് ഗൂഗിള്‍ ഗൗരവമായി ചിന്തിച്ച് തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാര്‍ഡ് വെയര്‍ എഞ്ചിനിയറിങ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആളെ തേടിയുള്ള ഗൂഗിളിന്റെ പരസ്യമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്.
ഗൂഗിള്‍ വിയറബ്ള്‍ പ്രൊഡക്ടിന്റെ(ധരിക്കാന്‍ കഴിയുന്നവ) രൂപ കല്‍പന, വിപണനം, ഉള്ളടക്കം എന്നിവ സംബന്ധിച്ച് ഉത്തരവാദിത്വം വേണം എന്നാണ് ഗൂഗിള്‍ ഈ അപേക്ഷക്കുള്ള യോഗ്യതയായി പറയുന്നത്. വാച്ചുകള്‍ക്കും അത് പോലത്തെ പ്രൊഡക്ടുകള്‍ക്കും വേണ്ടി വിയര്‍ ഒ.എസ് എന്ന ഓപ്പറേറ്റിങ് സിസ്റ്റം ഗൂഗിള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. അഭിമാനായ പിക്സല്‍ ബ്രാന്‍ഡ് ഉപയോഗിച്ച് തന്നെ സ്മാര്‍ട്ട് വാച്ച് രംഗത്തേക്ക് കടക്കാനാണ് ഗൂഗിളിന്റെ ശ്രമം. വയര്‍ലെസ് ഇയര്‍ബഡ്‌സ് ആയിരുന്നു സ്മാര്‍ട്ട്ഫോണിന് പുറമെ പിക്സല്‍ ബ്രാന്‍ഡില്‍ പുറത്തുവന്നിരുന്നത്.
എന്നാലതിന് കാര്യമായ ചലനമുണ്ടാക്കാനായിരുന്നില്ല. അതേസമയം പിക്സല്‍ 3 സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്ന ചടങ്ങിന്റെ അന്ന് സ്മാര്‍ട്ട് വാച്ചും അവതരിപ്പിക്കും എന്ന് ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തെല്ലാം പ്രത്യേകതകളാവും പിക്‌സല്‍ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ടാവുക എന്നത് സംബന്ധിച്ച് പറയുന്നില്ല. ഏതായാലും വില സാധാരണക്കാരെ സംബന്ധിച്ചിടത്തോളം താങ്ങില്ല എന്ന് പറയാനാവും.
Discussion about this post