തിരുവനന്തപുരം: മുസ്ലിം നാമധാരിയായ ഒരു യുവതി മലകയറിയതില്‍ ഇസ്ലാം വിശ്വാസികള്‍ക്ക് ബാധ്യതയില്ലെന്ന് പാളയം പള്ളി ഇമാം സുഹൈബ് മൗലവി പറഞ്ഞു.മറ്റു മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടുന്നവര്‍ ബോധപൂര്‍വം വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ശബരിമലയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്ത്രീ പ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്ന ശേഷം ആക്ടിവിസ്റ്റായ രഹ്നാഫാത്തിമ മലകയറാന്‍ ശ്രമം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. അതേസമയം രഹ്നയ്ക്കെതിരെ ബിഎസ്എന്‍എല്‍ നടപടി സ്വീകരിച്ചിരുന്നു.
Discussion about this post