മുംബൈ: അംബാനി കുടുംബത്തിന്റെ സുരക്ഷയ്ക്കായി ലംബോര്‍ഗിനിയുടെ ആഡംബര എസ്യുവിയായ ഉറുസും. ലോകത്തിലെ ഏറ്റവും വേഗമുള്ള എസ്യുവി എന്ന സവിശേഷത ഉറുസിന് സ്വന്തമാണ്. ഏറ്റവും കൂടിയ വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്.
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട് രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക്. മുകേഷ് അംബാനിക്ക് മാത്രമല്ല ഭാര്യയ്ക്കും മക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനായി 16 കോടിയുടെ ആഡംബര വാഹനങ്ങള്‍ നേരത്തെ വാങ്ങിയിരുന്നത് വാര്‍ത്തയായിരുന്നു ആ നിരയിലേക്കാണ് അംബാനി പുതിയ വാഹനവും എത്തിച്ചിരിക്കുന്നത്.
ബെന്റ്ലിയും ബെന്‍ൈഗയും ബെന്‍സ് എസ്ക്ലാസും ബിഎംഡബ്ല്യുവും റോള്‍സ് റോയ്സും തുടങ്ങി ആഡംബര താരങ്ങളെയെല്ലാം ആളുകള്‍ക്ക് ഒരുമിച്ച് കാണാനുള്ള അസുലഭ അവസരമാണ് അംബാനിയുടെ നഗരയാത്രകള്‍. കഴിഞ്ഞ ദിവസം അംബാനിയുടെ വാഹന വ്യൂഹത്തില്‍ പ്രത്യക്ഷപ്പെട്ട ലംബോര്‍ഗിനി ഉറുസാണിപ്പോള് സമൂഹമാധ്യമങ്ങളിലെ താരം.
ലാന്‍ഡ് റോവറിന്റേയും എന്‍ഡവറിന്റേയും അകമ്പടിയോടെ സഞ്ചരിക്കുന്ന ഉറുസ് അംബാനിയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ വാഹനമാണെന്നാണ് കരുതുന്നത്.
ഏകദേശം 3.7 കോടി രൂപ വരുന്ന രണ്ട് ബെന്റ്ലി ബെന്റൈഗയിലാണ് അംബാനി പുത്രന്മാരുടെ യാത്ര. അതിന് അകമ്പടിയായി നാലു റേഞ്ച് റോവര്‍ ഡിസ്കവറിയും ഒരു റേഞ്ച് റോവറും ആറ് ഫോഡ് എന്‍ഡേവറും മൂന്ന് റേഞ്ച് റോവര്‍ സ്പോര്‍ട്ടും രണ്ട് ബിഎംഡബ്ല്യു എക്സ് 5 വുമുണ്ട്. എല്ലാവാഹനങ്ങളുടേയും വില കൂട്ടിയാല്‍ അംബാനിയുടെ മക്കള്‍ സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിന്റെ എക്സ്ഷോറും വില മാത്രം 16.55 കോടി രൂപ വരും.
ലംബോര്‍ഗിനിയുടെ ആഡംബര എസ്യുവിയായ ഉറുസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചത്. രാജ്യാന്തര വിപണിയില്‍ സൂപ്പര്‍ ഹിറ്റായി മാറിയ മോഡലിന്റെ ഓണ്‍റോഡ് വില ഏകദേശം 4 കോടി രൂപയാണ്.
നാലു ലീറ്റര്‍, വി8്, ട്വിന്‍ ടര്‍ബോ എന്‍ജിനാണ് ഉറുസില്‍. പരമാവധി 650 ബി എച്ച് പി വരെ കരുത്തും 850 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വെറും 3.6 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്തുന്ന ഉറുസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 305 കിലോമീറ്ററാണ്.
Discussion about this post