പാലക്കാട്: പാലക്കാട് മാത്തൂരില്‍ വൃദ്ധയുടെ മൃതദേഹം ചാക്കില്‍ കെട്ടി വച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതല്‍ കാണാതായ ഓമന എന്ന സ്ത്രീയുടെ മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ഓമനയുടെ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നില്‍ മോഷണ ശ്രമമാണെന്നാണ് സംശയം. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post