തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കലാപം ഉണ്ടാക്കുവാന്‍ ശ്രമിച്ച ആക്രമികളെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ ബിജെപി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തും. നാളെ പത്തനംതിട്ടയില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
നിലയ്ക്കലില്‍ അക്രമം അഴിച്ചു വിട്ട 210 പേര്‍ക്കെതിരെയായിരുന്നു പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. ഇതില്‍ 160 ഓളം പേര് അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്.
കൂടാതെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ 258 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 2000 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇതില്‍ 1407 ത്തോളം ആളുകളെ അറസ്റ്റ് ചെയ്തുവെന്ന് പോലീസ് അറിയിച്ചു. എല്ലാവരെയും അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പോലീസിന്റെ ഈ നടപടിക്കെതിരെ കോടതിയെ സമീപിക്കുെമന്ന് ബിജെപി അറിയിച്ചു.
Discussion about this post