ന്യൂഡല്‍ഹി: കള്ളപ്പണ കേസില്‍ തനിക്കെതിരെ വരുന്ന എന്തിനെയും നേരിടാന്‍ താന്‍ സജ്ജനായി കഴിഞ്ഞെന്ന് റോബര്‍ട്ട് വദ്ര. ‘ഈ അവസരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് പിന്തുണ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും പരിചയമുള്ള മറ്റെല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. എതിരെ വരുന്ന എന്തിനെയും നേരിടാന്‍ ഞാന്‍ പൂര്‍ണ്ണ സജ്ജനായി തന്നെയാണിരിക്കുന്നത്.. അന്തിമ വിജയം എല്ലായ്പ്പോഴും സത്യത്തിന് തന്നെയായിരിക്കും’ റോബോര്‍ട്ട് വദ്ര തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.
കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് അടുത്ത ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പായിട്ടാണ് വദ്രയുടെ ഈ പ്രതികരണം. വിവാദ ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരി വഴി കള്ളപ്പണം വെളുപ്പിച്ച് ലണ്ടനില്‍ വസ്തുക്കള്‍ വാങ്ങിയെന്നാണ് റോബോര്‍ട്ട് വദ്രക്കെതിരായ കേസ്.
ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നേരത്തെ രണ്ട് തവണ വദ്രയെ ചോദ്യം ചെയ്തിരുന്നു. അടുത്ത ചോദ്യം ചെയ്യലിനായി ജയ്പ്പൂരിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായാണ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് കൂടിയായ റോബോര്‍ട്ട് വദ്ര തന്നെ പിന്തുണച്ചവര്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ നന്ദി അറിയിച്ചത്.
Discussion about this post