ന്യൂഡല്‍ഹി: രാജ്യത്ത് ലഭ്യമായിരുന്ന 827 പോണ്‍വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. 857 പോണ്‍സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ഇതില്‍ 30 വെബ്സൈറ്റുകള്‍ പോണോഗ്രാഫിക് കണ്ടന്റുകള്‍ ഇല്ലെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു.
സെപ്റ്റംബര്‍ 27നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 വെബ്‌സൈറ്റുകളെ ഒഴിവാക്കി 827 സൈറ്റുകള്‍ അടച്ചുപൂട്ടാനാണ് ഐടി മന്ത്രാലയത്തിന്റെ നിര്‍ദേശം. ഈ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഐ.ടി മന്ത്രാലയം ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഇതിനിടെ ജിയോയും പോണ്‍വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Discussion about this post