ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മലയാളത്തിലെ അരങ്ങേറ്റ വാര്‍ത്തയെ ആരാധകര്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. രംഗീലയുടെ ചിത്രീകരണ വേളയില്‍ സണ്ണി ലീയോണിനൊപ്പം നില്ക്കുന്ന ഫോട്ടോ സലീം കുമാര്‍ തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ ഫോട്ടോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അശ്ലീല ചുവയുള്ള കമന്റുകള്‍ വന്നതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് നടിയും ട്രാന്‍സ്ജെന്‍ഡറുമായ അഞ്ജലി അമീര്‍. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ്
താരം ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്.
ഫോട്ടോ കണ്ടപ്പോള്‍ തനിക്ക് ആദ്യം സന്തോഷം തോന്നിയെങ്കിലും ചിത്രത്തിന് വന്ന കമന്റുകള്‍ കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും അഞ്ജലി അമീര്‍ കുറിച്ചു. അവര്‍ പോണ് സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും കിട്ടുന്ന പേയ്മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്ന് അഭിനയിക്കുന്നത് അവര്‍ക്ക് ഇവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണെന്നും ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കരുതെന്നും നമ്മള് സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ ഇവിടെയും ആവര്‍ത്തിക്കരുതെന്നും അഞ്ജലി തന്റെ അഞ്ജലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ കുറിച്ചു.
Discussion about this post