തിരുവനന്തപുരം: യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ ശബരിമലയില്‍ നടന്ന പ്രതിഷേധത്തിനിടെ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരേയും പോലീസിനേയും അക്രമിച്ച 150ലേറെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടിയിലായി. വിവിധ ജില്ലകളില്‍നിന്ന് അറസ്റ്റ് ചെയ്ത ഇവരെ കോടതികളില്‍ ഹാജരാക്കി തുടങ്ങി. പലയിടത്തും അറസ്റ്റ് തുടരുകയാണ്. എന്നാല്‍ പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി അറിയിച്ചു.
ആദ്യഘട്ടമായി 210 പേരുടെ ലുക്ഔട്ട് നോട്ടീസാണ് പത്തനംതിട്ട പോലീസ് ഇന്നലെ പുറത്ത് വിട്ടത്. ഇതിലുള്‍പ്പെട്ടവരെയാണ് അറസ്റ്റ് ചെയ്യുന്നത്. ആക്രമണം അഴിച്ചുവിട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമുള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്യുന്നത്.
പമ്പയിലും നിലയ്ക്കലിലും ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 146 കേസുകളിലെ പ്രതികളുടെ ചിത്രങ്ങളാണ് ഇതിലുള്ളത്. വീഡിയോദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ദര്‍ശനത്തിനെത്തിയ 52 വയസ്സുള്ള സ്ത്രീയെ അടക്കം സംഘപരിവാര്‍ അക്രമികള്‍ തടഞ്ഞിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. വാഹനങ്ങള്‍ തകര്‍ത്തു. ശബരിമലയില്‍ പോയ സ്ത്രീകളുടെ വീടുകള്‍ക്കുനേരെ ആക്രമണം നടത്തിയിട്ടുണ്ട്.
Discussion about this post