ജീവിതശൈലിയും രോഗങ്ങളുമൊക്കെ കാരണം അമിതവണ്ണക്കാര്‍ പെരുകുകയാണിന്ന്. ടീനേജ് കടക്കുംമുമ്പേ പൊണ്ണത്തടിയുള്ളവരുടെ പട്ടികയില്‍ പെടുന്ന യുവാക്കള്‍ ഏറെയുണ്ട്. അത്തരക്കാരെ കാണുമ്പോള്‍ കളിയാക്കാനും ഭക്ഷണം കുറയ്ക്കൂ എന്ന് ഉപദേശിക്കാനുമൊക്കെ നിരവധിപേര്‍ കാണും.
ഇവിടെ തടി കൂടിയത് കാരണം പുറത്ത് പോകാന്‍ പോലും മടിയായിരുന്നെന്ന് 28 കാരിയായ നെഹാ മഹാജന് വെളിപ്പെടുത്തുന്നു. പലരും നെഹയെ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നു. അമിതവണ്ണം ജീവിതത്തെ ദോഷമായി തന്നെ ബാധിച്ചുവെന്ന് നെഹാ മഹാജന് പറയുന്നു. ലേണിങ് ആന്റ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന നെഹാ പലരുടെയും കളിയാക്കലിനെ തുടര്‍ന്ന് തടി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
110 കിലോയായിരുന്നു നെഹയുടെ ശരീരഭാരം. 18 മാസം കൊണ്ടാണ് നെഹാ 45 കിലോ കുറച്ചത്. എങ്ങനെയാണ് ഇത്രയും പെട്ടെന്ന് തടി കുറച്ചതെന്ന് പലരും തന്നോട് ചോദിച്ചുവെന്ന് നെഹാ പറയുന്നു. തടി ഉണ്ടായിരുന്നപ്പോള്‍ കഴുത്ത് വേദന, കാല്‍മുട്ട് വേദന, നടുവേദന, ശ്വാസംമുട്ടല്‍ ഈ അസുഖങ്ങള്‍ പതിവായി വരുമായിരുന്നു.
തടി കുറച്ചാല്‍ ഈ അസുഖങ്ങളെല്ലാം താനേ കുറയുമെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നതെന്ന് നെഹാ പറയുന്നു. തടി കാരണം ബോയ് ഫ്രണ്ട് പോലും ഒഴിവാക്കിയിരുന്നു. ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ പോലും അയാള്‍ സമ്മതിക്കില്ലായിരുന്നുവെന്ന് നെഹാ പറയുന്നു. ബോയ് ഫ്രണ്ട് ഒഴിവാക്കിയതും പലരും തന്നെ മോശമായി പരിഹസിച്ചതുമൊക്കെയാണ് തടി കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിച്ചതെന്ന് നെഹാ പറയുന്നു.
കോണ്‍ ഫ്ളക്സ് പാലില്‍ ചേര്‍ത്ത് ഒരു കപ്പ്, നാലോ അഞ്ചോ മുട്ടയുടെ വെള്ള, മധുരം ചേര്‍ക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ. ഇതായിരുന്നു നെഹാ രാവിലെ ബ്രേക്ക് ഫാസ്റ്റായി കഴിച്ചിരുന്നത്. ഇടനേരങ്ങളില്‍ വിശക്കുമ്പോള്‍ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഒരു ബൗള്‍ തൈര്, ഒരു ബൗള്‍ പച്ചക്കറികള്‍. ഇവയാണ് ഉച്ചയ്ക്ക് കഴിച്ചിരുന്ന ഭക്ഷണം. വൈകുന്നേരം ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കിയിരുന്നു.
രാത്രി ഉറങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പേ അത്താഴം കഴിക്കാറാണ് പതിവ്. രാത്രിയില്‍ അത്താഴത്തിന് ഹോം മെയിഡ് ഡാലും ഒരു പൗള്‍ വെജിറ്റബിള്‍സ് ഇതായിരുന്നു സ്ഥിരമായി നെഹാ കഴിച്ചിരുന്നത്. ആഴ്ച്ചയില്‍ നാല് ദിവസം ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. രാവിലെയോ വൈകിട്ടോ കിട്ടുന്ന സമയങ്ങളില്‍ നടക്കാന്‍ പോകുമായിരുന്നുവെന്ന് നെഹാ പറയുന്നു.
ആഴ്ച്ചയില്‍ ഇടയ്ക്കൊക്കെ ഓട്സ്, ഉപ്പുമാവ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുമായിരുന്നുവെന്ന് നെഹാ പറയുന്നു. തടി കുറഞ്ഞപ്പോള്‍ ആത്മവിശ്വാസം കൂടിയെന്നും ആരോഗ്യം മെച്ചപ്പെട്ടുവെന്നും നെഹാ പറയുന്നു. വൈന്‍, ജങ്ക് ഫുഡ്, കൂള്‍ ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കിയിരുന്നു. നെഹാ വെളിപ്പെടുത്തുന്നു.
Discussion about this post