ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ചു. ഏഴ് നില കെട്ടിടമായ അല്‍ മജാറയിലെ ഖാന് സാഹിബ് ബില്‍ഡിങിന് താഴെനിന്നാണ് യുവാവുന്റെ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മെയിന്റനന്‍സ് തൊഴിലാളിയായിരുന്ന ഗോപകുമാറാണ്(32) മരിച്ചത്.
രാവിലെ 11 മണിയോടെയാണ് മരണവിവരം പോലീസിന് ലഭിക്കുന്നത്. പോലീസ് സ്ഥലത്ത് എത്തുമ്പോഴെക്കും യുവാവ് മരിച്ചിരുന്നു. കെട്ടിടത്തില്‍ വാച്ച്മാനെപ്പം താമസിച്ചിരുന്ന ഗോപകുമാറിന് മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും സന്തോഷവാനായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. സംഭവത്തില്‍ ചോദ്യം ചെയ്യാനായി വാച്ച്മാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗോപകുമാറിന് ഭാര്യയും മൂന്ന് വയസുള്ള മകളുമുണ്ട്.
Discussion about this post