അബുദാബി: അബുദാബിയിലെ പ്രവാസികള്‍ക്ക് ഫെബ്രുവരി 15ന് മുന്‍പ് എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്കാന് യുഎഇയിലെ ബാങ്കുകള്‍ ആവശ്യപ്പെട്ടു. നിശ്ചിത സമയപരിധിക്കകം വിവരങ്ങള്‍ നല്‍ക്കാത്ത സാഹചര്യത്തില്‍ ബാങ്ക് ഉപഭോക്താക്കളുടെ എടിഎം കാര്‍ഡുകള്‍ താല്കാലികമായി പ്രവര്‍ത്തന രഹിതമാകുമെന്ന് അധികൃതര്‍ അറിച്ചു. ഫെബ്രുവരി 28 വരെയാണ് ഫെബ്രുവരി 28 വരെയാണ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബാങ്കുകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്.
എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്കാത്തവരുടെ ഓട്ടോമാറ്റിക് പേയ്മെന്റുകളും ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രവര്‍ത്തന രഹിതമാകുന്നത്. ബാങ്ക് ശാഖകള്‍ വഴിയോ കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴിയോ ഉള്ള ഇടപാടുകളെ ഇത് ഒരുതരത്തിലും ബാധിക്കില്ല എന്നും അധികൃതര്‍ അറിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്കിയാല് ഉപഭോക്താക്കളില്‍ നിന്നും അധിക ചാര്‍ജുകളോ പിഴകളോ ഈടാക്കില്ലെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് താഴെ പറയുന്ന അഞ്ച് മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ നല്‍കാനാവും.
1. ബാങ്കിന്റെ വെബ്സൈറ്റ് വഴി
2. എമിറേറ്റ്സ് ഐഡിയുടെ പകര്‍പ്പ് ബാങ്കിലേക്ക് ഇ-മെയില്‍ ചെയ്യാം
3. മൊബൈല്‍ ബാങ്കിങ് വഴി
4. എടിഎം വഴി
5. കസ്റ്റമര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ വഴി
വിശദവിവരങ്ങള്‍ ഉപഭോക്താക്കളെ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ബാങ്കുകള്‍ അയക്കുന്നുണ്ട്. ഇ-ബാങ്കിങ് വഴി നല്കുന്ന വിവരങ്ങളുടെ പ്രോസസിങിന് 10 ദിവസം വരെ സമയമെടുക്കും. എന്നാല്‍ എടിഎം വഴി എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്കിയാല് ഒരു മിനിറ്റിനകം തന്നെ നടപടികള്‍ പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിച്ചിട്ടുണ്ട്.
Discussion about this post