അഞ്ചുവര്‍ഷം മുമ്പ് പുറത്തുവന്ന ഒരു വീഡിയോ ആണ് ടെന്സിന് ഉഗേന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവിന് കാരണമായത്. ജീവിതം വളരെ വിചിത്രമാണ് നമ്മള് വിചാരിക്കാത്ത കാര്യങ്ങളാണ് നടക്കുക ഇവര്‍ പറയുന്നു.
ടെന്സിന് പെണ്‍കുട്ടികളേപ്പോലെ വേഷം ധരിച്ച് നൃത്തം ചെയ്യുന്ന വിഡിയോ ആണ് പുറത്ത് വന്നത്, എന്നാല്‍ സംഗതി കേറി വൈറലായി എന്ന് മാത്രമല്ല ടിബറ്റന്‍ സമൂഹത്തില്‍പെട്ട ടെന്സിന് ഉള്‍പ്പെട്ട വിഡിയോ അന്നു വലിയ വിവാദമാകുകയും രക്ഷപ്പെടാന്‍ വീഡിയോയിലുള്ളത് താനല്ലെന്ന് അവര്‍ക്കു പരസ്യമായിപ്പറയേണ്ടി വരികയും ചെയ്തു.
പക്ഷെ അന്ന് അവസാനിച്ചില്ല, അതായിരുന്നു തുടക്കം ജനിച്ചതും വളര്‍ന്നതും ആണ്‍കുട്ടിയായിട്ടാണെങ്കിലും കുട്ടിക്കാലം മുതലേ ഉള്ളിന്റെ ഉള്ളിലെ സ്ത്രീത്വത്തെ തള്ളിപ്പറയേണ്ടതുണ്ടോ എന്നവര്‍ ചിന്തിച്ചു. ഒടുവില്‍ സന്യാസിയായിരുന്ന ടെന്സിന് ഉഗേന്‍, ടെന്സിന് മാരികോയായി പരസ്യമായും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ടിബറ്റന്‍ സമൂഹത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍. തുടര്‍ന്ന് ലോകത്തിന് മുന്നിലേക്ക് ധൈര്യത്തോടെ വന്നു. മോഡലിങ്ങില്‍ പ്രശസ്തയായതോടെ ആദ്യത്തെ ട്രാന്സ്മോഡല് ആയി. പലായനവും സന്യാസവും ആത്മാന്വേഷണവും നിറഞ്ഞ ജീവിത യാത്രയ്ക്കൊടുവില്‍ അതിശയിപ്പിക്കുന്ന ആന്റി ക്ലൈമാക്സ്.
1990-കളുടെ തുടക്കത്തില്‍ കുടുംബം ഇന്ത്യയിലെത്തിയ ആറു ആണ്മക്കളുള്ള ടിബറ്റന്‍ കുടുംബത്തിലെ അംഗമായാണ് ടെന്സിന് ഉഗേന്‍. ഹിമാചല്‍പ്രദേശിലെ ബിര്‍ എന്ന സ്ഥലത്ത് ഇവര്‍ താമസമുറപ്പിച്ചു. കുട്ടിക്കാലം മുതല്ക്കേ ടെന്സിന് പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന വസ്തുക്കളോടായിരുന്നു താല്പര്യം. ആണുങ്ങള് നിറഞ്ഞ ഒരു വീട്ടില്‍ പെണ്മനസ്സുമായി ഒരു ജീവിതം- ഓര്‍മിക്കുമ്പോള്‍ താന്‍ കടന്നുപോയ അഗ്നിപരീക്ഷകള്‍ ടെന്‍സിന്റെ മനസ്സില്‍ ഇപ്പോഴും നിറയ്ക്കുന്നുണ്ട് വേദനയും അസ്വസ്ഥതയും.
മനസുകൊണ്ട് പെണ് ജീവിതം കൊതുച്ചു അവന്. പക്ഷെ 9ാം വയസ്സില്‍ കുടുംബത്തിലെ ആചാരമനുസരിച്ച് സന്യാസി മഠപ്രവേശം നടത്തി. സന്യാസിയുടെ വേഷം അണിഞ്ഞ്, പ്രാര്‍ഥനാമന്ത്രങ്ങളുമായി ജീവിക്കുമ്പോഴും ടെന്‍സിനെ കൊതിപ്പിച്ചുകൊണ്ടിരുന്നത് ആ പെണ്മനസ്സായിരുന്നു.
എന്നാല്‍ അങ്ങനെ സന്യാസത്തില്‍ ഒതുങ്ങാന്‍ അവന്റെ മനസ് സമ്മതിച്ചില്ല. തന്റെ ഉള്ളിലെ പെണ്ണിനെ പരസ്യപ്പെടുത്താന്‍ തീരുമാനച്ചു. അല്പം വൈകിയിരുന്നു എന്നിരുന്നാലും അത് അനിവാര്യമായിരിന്നു. ഒടുവില്‍ ടിബറ്റന്‍ സമൂഹത്തില്‍ വ്യാപകമായി പ്രചരിച്ച വിഡിയോയിലൂടെ ടെന്‍സിന്റെ ഉള്ളിലെ പെണ്ണിനെ പുറംലോകവും തിരിച്ചറിഞ്ഞു.
ന്യായീകരണങ്ങളുമായി ഇനിയും ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് തിരിച്ചറിഞ്ഞതോടെ ടെന്സിന് ഉഗേന്‍, ടെന്സിന് മാരികോ എന്ന മോഡലായി മാറി; അങ്ങനെ ചരിത്രലാദ്യമായി ടിബറ്റന്‍ സമൂഹത്തിന് ഒരു ട്രാന്‍സ്ജെന്‍ഡറിനെ ലഭിച്ചിരിക്കുന്നു. അഴകളവുകള്‍ ഒത്തിണങ്ങിയ, സ്ത്രൈണതയുടെ ലാവണ്യഭാവം ആവോളമുള്ള യൗവനയുക്തയായ സുന്ദരി.
Discussion about this post