തിരുവനന്തപുരം; ബിജെപിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി ബിജെപി കോര്‍കമ്മിറ്റിയില്‍ ഭിന്നത. തര്‍ക്കം രൂക്ഷമായതൊടെ യോഗത്തില്‍ നിന്ന് എംടി രമേശ് ഇറങ്ങിപ്പോയി.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് വി മുരളീധരപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങുന്നത്. മുന്‍ സംസ്ഥാന സെക്രട്ടറി വിവി രാജേഷ് അടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നാണ് കെ സുരേന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ പുറത്താക്കിയവരെ തിരിച്ചെടുക്കാനുള്ള സമയമായിട്ടില്ലെന്നും ഇവരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടിലേക്ക് മറുപക്ഷം എത്തി. തുടര്‍ന്ന് യോഗത്തില്‍ രൂക്ഷമായ ചേരിതിരിഞ്ഞ വാക്കേറ്റം ഉണ്ടായി. എന്നാല്‍ സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍ പിള്ള അടക്കമുള്ള ആളുകള്‍ അനുകൂല നിലപാട് എടുത്തതോടുകൂടി തീരുമാനം തത്വത്തില്‍ അംഗീകരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് എംടി രമേശ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
Discussion about this post