വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരെ ആദ്യ ട്വന്റി-ട്വന്റിയില്‍ വന്‍പരാജയം നുണഞ്ഞ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ വിചിത്രമായ കാരണം കണ്ടെത്തിയിരിക്കുകയാണ് ചിലര്‍. തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്ഡെത്തിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. മത്സരത്തില്‍ 31 പന്തില്‍ 39 റണ്‍സെടുത്ത് ധോണി ടോപ് സ്കോററായിരുന്നു. ഇതാണ് ധോണിയെ തേടി നാണക്കേടിന്റെ റെക്കോര്‍ഡ് എത്താനും ഇന്ത്യയുടെ തോല്‍വിക്കും കാരണമെന്നാണ് വാദം.
ട്വന്റി-ട്വന്റി മത്സരങ്ങളില്‍ ധോണി ഉയര്‍ന്ന സ്കോര്‍ നേടിയപ്പോഴെല്ലാം ഇന്ത്യ തോറ്റെന്ന നാണക്കേടാണ് ധോണിക്ക് തേടിയെത്തിയിരിക്കുന്നത്. ഇത് അഞ്ച് തവണയാണ് ട്വന്റി-ട്വന്റി മത്സരങ്ങളില്‍ ധോണി ടോപ് സ്കോററാകുന്നതും ഇന്ത്യ തോല്‍ക്കുകയും ചെയ്യുന്നത്.
2012 ല്‍ സിഡ്നിയില്‍ ഓസീസിനെതിരെയായിരുന്നു ആദ്യമായി ഇന്ത്യ ഇത്തരത്തില്‍ തോറ്റത്. അന്ന് ഓസ്ട്രേലിയക്കെതിരെ ധോണി 48 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ 31 റണ്‍സിന്റെ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 2012 ലും 2017 ലും ഇംഗ്ലണ്ടിനെതിരെയും, 2016 ലും, 2019 ലും ന്യൂസിലന്‍ഡിനെതിരെ യുമാണ് ധോണി ഇന്ത്യയുടെ ടോപ്സ്കോററാവുകയും ടീം പരാജയപ്പെടുകയും ചെയ്തത്.
Discussion about this post