കോട്ടയം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയതിനെ പിന്നാലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പൊതുപരിപാടിയില്‍ നിന്നും വിട്ടു നിന്നു.
ഭക്തരുടെ പ്രതിഷേധം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ മഹാദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം.
പ്രസിഡന്റ് എ പത്മകുമാര്‍ അംഗങ്ങളായ കെ പി ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരായിരുന്നു കൊടിയേറ്റിനു ശേഷമുള്ള സാംസ്കാരിക പരിപാടിയിലെ വിശിഷ്ടാതിഥികള്‍. എന്നാല്‍ ക്ഷേത്രത്തില്‍ വെച്ച് പ്രതിഷേധം ഉണ്ടായേക്കും എന്ന സൂചനയെ തുടര്‍ന്ന് ഏറ്റുമാനൂരിലേക്കുള്ള യാത്ര പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post