മസ്കറ്റ്: ഒമാന്‍ സ്വദേശി ഖാലിദ് അല്‍ സദ്ജാലി സംവിധാനം ചെയ്യത ‘സയാന’ യുടെ ആദ്യ പ്രദര്‍ശനം മസ്ക്കറ്റില്‍ നടന്നു. മസ്കറ്റിലും കേരളത്തിലുമായി ചിത്രീകരിച്ച ആദ്യ ഇന്‍ഡോ-അറബ് ചിത്രം ആണ് ‘സയാന.
ഒമാനില്‍ വെച്ചു അപമാനിക്കപെട്ട ഒരു സ്വദേശി വനിത കേരളത്തിലെത്തി വിദ്യാഭ്യാസം നടത്തി വരുമ്പോള്‍ മസ്കറ്റില്‍ ഉണ്ടായ സമാനമായ സംഭവം നേരിട്ടതാണ് ‘സയാന’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. മലയാളത്തിന്റെ നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
മസ്കറ്റിലെയും-കേരളത്തിലെയും സംസ്കാരങ്ങളുടെ ഒരു നേര്‍ക്കാഴ്ച തന്നെ സിനിമയില്‍ കാണാന്‍ സാധിക്കും. അതെസമയം പുരുഷാധിപത്യത്തിലൂടെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെയും നേര്‍ക്കാഴ്ച്ചയാണ് ഈ സിനിമയിലൂടെ പ്രേക്ഷകരില്‍ എത്തുന്നത്.
‘സയാന’ എന്ന ചലച്ചിത്രത്തില്‍ ഒമാന്‍ സ്വദേശികളായ താരങ്ങളോടൊപ്പം മലയാളി താരങ്ങളും സാങ്കേതിക വിദഗ്ദ്ധരും ഭാഗമാകുന്നുണ്ട്. കേരളത്തില്‍ പൊന്മുടി, കല്ലാര്‍ , തിരുവനന്തപുരം, കുട്ടനാട്, വയനാട് എന്നിവടങ്ങളിലും, ഒമാനില്‍ നിസ്വ , ബര്‍ഖ , അല്‍ ബുസ്താന്‍ എന്ന സ്ഥലങ്ങളിലുമായിരുന്നു സയാന ചിത്രീകരിച്ചത്.
Discussion about this post