മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം മിതാലി രാജ് രാജ്യാന്തര ട്വന്റി-20യില്‍ നിന്ന് വിരമിക്കുന്നു. നാട്ടില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയോടെ 36 വയസുകാരിയായ മിതാലി വിരമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ചിലാണ് മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ അടങ്ങിയ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര.
അതേസമയം, മിതാലി ഏകദിന ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നാണ് വിവരം. ഏകദിനത്തില്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നയിക്കുന്നത് മിതാലി രാജാണ്. ട്വന്റി-20യില്‍ ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ നായിക.
ന്യൂസിലാന്‍ഡിനെതിരായ പരമ്പരകള്‍ക്കായി ഇപ്പോള്‍ വെല്ലിംഗ്ടണിലാണ് ഇന്ത്യന്‍ വനിതാ സംഘം. ബുധനാഴ്ച ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. അന്തിമ ഇലവനില്‍ മിതാലിക്ക് ഇടം നേടാനാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യക്കായി 85 ട്വന്റി-20 മത്സരങ്ങള്‍ കളിച്ച താരം മിതാലി 17 അര്‍ധ സെഞ്ചുറികള്‍ അടക്കം 2283 റണ്‍സെടുത്തു. 97 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
Discussion about this post