കണ്ണൂര്‍: ഇനി സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും ഭയക്കേണ്ട. സാധാരണക്കാരന് ആവശ്യമായ സേവനം ലഭ്യമാക്കാതെ ഉദ്യോഗസ്ഥര്‍ അഴിമതിക്ക് മുതിര്‍ന്നാല്‍ കളക്ടറെ നേരിട്ട് അറിയിക്കാം. കണ്ണൂര്‍ ജില്ലാ ഭരണകൂടമാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അഴിമതിക്ക് ഫുള്സ്റ്റോഫ് എര്പ്പെടുത്താനായി ഒരു മൊബൈല്‍ ആപ്പ്.
‘വീആര്‍ കണ്ണൂര്‍’ മൊബൈല്‍ ആപ്പിലാണ് ‘അഴിമതി അലര്‍ട്ട്’ സൗകര്യം വരുന്നത്. ജില്ലയിലെ ഏതു സര്‍ക്കാര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയും ഇതുവഴി അയയ്ക്കാം. പരാതി കളക്ടര്‍ക്കു നേരിട്ടു ലഭിക്കും. അയയ്ക്കുന്ന ആളുടെ വിവരങ്ങളും കളക്ടര്‍ക്കു മാത്രമേ അറിയാന്‍ സാധിക്കൂ. പരാതി പരിശോധിച്ചു കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ വഴി നടപടി ഉറപ്പാക്കും.
ഇ ഗവേണന്‍സ് സുഗമമാക്കാന്‍ പുറത്തിറക്കിയ ഈ ആപ്പിന് നേരത്തെ തന്നെ പൊതുജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പാണ്.
Discussion about this post