തിരുവനന്തപുരം: ഒന്നരവര്‍ഷം കൂടി കിട്ടിയിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയുടെ 700 കോടി രൂപയുടെ കടം തീര്‍ക്കുമായിരുന്നുവെന്ന് എംഡി ടോമിന്‍ തച്ചങ്കരി. താന്‍ എന്തൊക്കെ ചെയ്തിരുന്നുവെങ്കിലും യൂണിയന്‍ അത് എതിര്‍ത്തിരുന്നുവെന്നും അതില്‍ നിലപാട് പറയേണ്ടത് സര്‍ക്കാരായിരുന്നെന്നും ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
വഴങ്ങുന്നയാളല്ലാ മേലധികാരിയെങ്കില്‍ യൂണിയനുകള്‍ കുപ്രചരണം തുടങ്ങുമെന്നും പിന്നെ സ്വാധീനം ഉപയോഗിച്ച് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കൂടാത താന്‍ കെഎസ്ആര്‍ടിസി എംഡിയായി ഇരുന്ന സമയത്ത് പ്രൈവറ്റ് ബസുടമകള്‍ അസ്വസ്ഥരായിരുന്നുവെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.
Discussion about this post