ദമാം: സൗദിയില്‍ വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്കാന് വിസമ്മതിക്കുന്ന റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനം. പൊതു ഗതാഗത അതോറിറ്റിയാണ് മുന്നറിയിപ്പ് നല്‍കിയത്.
റെന്റ് എ കാര്‍ സ്ഥാപനങ്ങളുടെ നിയമാവലി അനുസരിച്ചു കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡോ ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാത്ത സാഹചര്യത്തിലെ കാറുകള്‍ വാടകയ്ക്ക് നല്കാതിരിക്കാന് അനുമതിയുള്ളുവെന്ന് പൊതുഗതാഗത അതോറിട്ടി വക്താവ് അബ്ദുള്ള അല്‍ മുതൈരി വ്യക്തമാക്കി. അതിന് പുറമെ
വാടകയ്ക്ക് നല്കുന്ന കാറുകളുടെ ഇന്‍ഷുറന്‍സ് കവറേജ് പ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്കും കാര്‍ വാടകയ്ക്ക് എടുക്കുന്ന ആളിന്റെ കൈവശം ക്രെഡിറ്റ് കാര്‍ഡ് ഇല്ലെങ്കിലും കാര്‍ വാടകയ്ക്ക് നല്കാതിരിക്കാന് കഴിയും. സൗദിയിലെ
റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ വനിതകള്‍ക്ക് കാറുകള്‍ വാടകയ്ക്ക് നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ നടപടിയെടുക്കാന്‍ പൊതു ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വന്നത്.
Discussion about this post