ചെന്നൈ : പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ വീട്ടു ജോലിക്ക് നിര്‍ത്തിയതിന് നടി ഭാനുപ്രിയക്കെതിരായ കേസില്‍ വന്‍ വഴിത്തിരിവ്. വീട്ടില്‍ നിന്ന് പെണ്‍കുട്ടി സ്വര്‍ണ്ണവും പണവും മോഷ്ടിച്ചെന്ന് പോലീസ്. പെണ്‍കുട്ടിയുടെ അമ്മ പ്രഭാവതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
മുമ്പ് പതിനാലുക്കാരിയെ വീട്ടില്‍ നിര്‍ത്തി പീഡിപ്പിച്ചു എന്ന കേസില്‍ നടി ഭാനുപ്രിയയ്ക്കെതിരെ സാമര്‍ക്കേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി വന്നത്. കുട്ടിയുടെ അമ്മയായ പ്രഭാവതി എന്ന യുവതിയാണ് ഭാനുപ്രിയയ്ക്കെതിരെ പരാതി നല്‍കിയത്. ഭാനുപ്രിയ മകളെ ചെന്നൈയിലേക്ക് കൊണ്ട് പോയെന്നും അവിടെ വച്ച് പീഡിപ്പിച്ചു എന്നുമായിരുന്നു പരാതി. ബാലവേലനിരോധന നിയമപ്രകാരമാണ് കേസെടുത്തത്. എന്നാല്‍ പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയയും പരാതി നല്‍കി. തന്റെ വീട്ടില്‍ നിന്ന് വസ്തുക്കളും സ്വര്‍ണ്ണവുമുള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിച്ച് അമ്മയ്ക്ക് നല്‍കിയെന്നാണ് നടിയുടെ ആരോപണം. ഇവ തിരികെ ചോദിച്ചപ്പോള്‍ ചില സാധനങ്ങള്‍ മാത്രം തിരികെ നല്‍കുകയും ബാക്കിയുള്ളവ പിന്നീട് നല്‍കാമെന്ന് പറയുകയുമായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ നടിയുടെ വീട്ടില്‍ നിന്ന് രക്ഷിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്നാണ് പൊലീസ് വിശദീകരണം . ചൈല്‍ഡ് ലൈന്‍ ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ ചോദ്യം ചെയതതില്‍ നിന്നാണ്് കാര്യങ്ങള്‍ വ്യക്തമായതെന്നും പൊലീസ് പറയുന്നു.
Discussion about this post